ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി സലാലയില്‍ അന്തരിച്ചു
Mail This Article
×
സലാല ∙ ഹൃദയാഘാതം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി സലാലയില്‍ അന്തരിച്ചു. പയ്യോളി തേലാരി വീട്ടില്‍ സുരേന്ദ്രന്‍ (54) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ലോകകേരളസഭ അംഗങ്ങളായ പവിത്രന്‍ കാരായി ഹേമ ഗംഗാധരന്‍ എന്നിവരുടെ നേത്യത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരവെയാണ് മരണം. ഭാര്യ: ഷാനി. മൂന്നര വയസ്സുള്ള ഏക മകനാനുള്ളത്. ദീര്‍ഘകാലം വാലി ഓഫിസില്‍ ജോലി ചെയ്തിരുന്നു. മ്യതദേഹം നാട്ടില്‍ കൊണ്ട് പോകുമെന്ന് കൈരളി ഭാരവാഹികള്‍ അറിയിച്ചു
English Summary:
Pravasi malayali died in Salala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.