ADVERTISEMENT

ദോഹ ∙ അപൂർവ മോഡലുകളുമായി ഖത്തർ ക്ലാസിക് കാർ മത്സര-പ്രദർശനത്തിന് പ്രദർശനത്തിന് പേൾ ഖത്തറിൽ തുടക്കമായി.ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ പേൾ ഖത്തർ ഡവലപ്പർമാരായ യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനിയുടെ പങ്കാളിത്തത്തിൽ ഗൾഫ് ഖത്തരി ക്ലാസിക് കാർ അസോസിയേഷനാണ് പ്രദർശനം നടത്തുന്നത്.

അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ ഖ്വാസിം അൽതാനി പ്രദർശനം ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള കാറുകളാണ് പ്രദർശനത്തിലുള്ളത്. ഖത്തറിലെ വിന്റേജ് കാർ ഉടമകളുടെ എണ്ണം വർധിക്കുകയാണ്. നിലവിൽ 1920 കളിലേത് ഉൾപ്പെടെ 4,000ത്തോളം ക്ലാസിക് കാറുകളാണുള്ളത്. പ്രദർശനം  ശനിയാഴ്ച സമാപിക്കും.

English Summary:

Vintage Car Exhibition at Pearl Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com