ADVERTISEMENT

തൃക്കരിപ്പൂർ ∙ വിദേശത്തെ വിവിധ ബാങ്കുകളിൽ നിന്നു 300 കോടി രൂപയോളം തട്ടിയെടുത്തുവെന്ന പരാതിയിൽ ഇഡി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത പ്രവാസി വ്യവസായി തൃക്കരിപ്പൂർ ഉടുമ്പുന്തലയിൽ താമസിക്കുന്ന സി. ജി. അബ്ദുൽ റഹീമിനെതിരെ ഇഡി വിശദമായ അന്വേഷണത്തിന്. മുപ്പതോളം സ്ഥാപനങ്ങളിൽ ഇഡിയും എൻഐഎയും പരിശോധന നടത്തി. കൂടുതൽ പരിശോധന തുടരുമെന്നാണു വിവരം. ദുബായിലെ വിവിധ ബാങ്കുകളിൽ നിന്നു 2017–18 വർഷത്തിൽ കോടികൾ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അന്വഷണം. 

ബാങ്കുകൾ ഇന്ത്യൻ എംബസി വഴി പരാതി നൽകിയിരുന്നു. തട്ടിയെടുത്ത പണം റിയൽ എസ്റ്റേറ്റിലും സിനിമാ മേഖലയിലും നിക്ഷേപിച്ചതായി ഇഡി സംശയിക്കുന്നുണ്ട്. ഇന്നലെ നടത്തിയ അന്വേഷണം ഇതിന്റെ ചുവടുപിടിച്ചാണ്. ഒരു മലയാള സിനിമയിൽ 60 ശതമാനം മുടക്കു മുതൽ അബ്ദുൽ റഹീമിന്റേതാണെന്നു ഇഡിയുടെ അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടുമായാണ് വ്യാപാര ബന്ധങ്ങളെക്കുറിച്ച് ഇഡി കൂടുതലും അന്വേഷിച്ചത്. 

കഴിഞ്ഞദിവസം ഉടുമ്പുന്തലയിലെ വീട്ടിൽ പുലർച്ചെ മുതൽ രാത്രി വൈകുവോളം ഇഡി പരിശോധിച്ചു. എന്തൊക്കെ രേഖകൾ കിട്ടിയെന്നതിൽ വ്യക്തതയില്ല. അബ്ദുൽ റഹീമുമായി ബന്ധമുള്ള ചില കേന്ദ്രങ്ങളും വ്യക്തികളും ഇഡി നിരാക്ഷിക്കുന്നുണ്ട്. പണം ഏതൊക്കെ വഴികളിലൂടെ കടന്നുപോയെന്നും എവിടെയൊക്കെ നിക്ഷേപമുണ്ടെെന്നുമാണു പരിശോധിക്കുന്നത്.

English Summary:

Dubai Bank Fraud Case: Malayali Businessman in ED Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com