ADVERTISEMENT

നജ്‌റാന്‍ ∙ സൗദി നജ്‌റാന്‍ ജയിലിലും തര്‍ഹീലിലും കഴിയുന്ന മലയാളിയടക്കമുള്ള ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് നടപടികളായി. തര്‍ഹീലില്‍ ഉണ്ടായിരുന്ന 5 ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി പാസ്‌പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകും. നജ്‌റാന്‍ ജയിലില്‍ ശിക്ഷ കഴിഞ്ഞിട്ടും പാസ്പാര്‍ട്ട് ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി സുധീപിന്റെ പാസ്‌പോര്‍ട്ടിനായി നടപടികൾ സ്വീകരിച്ചു. തമിഴ്‌നാട് സ്വദേശി ജയചന്ദ്രന്റെ പാസ്‌പോര്‍ട്ട് ജയിൽ അധികൃതർക്ക് കൈമാറി.

ശിക്ഷ കഴിഞ്ഞിട്ടും പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ സുധീപ് ആറു മാസമായി  ജയിലില്‍ തുടരുകയാണ്. നജ്‌റാന്‍ സെന്‍ട്രല്‍ ജയിലില്‍ മുപ്പതോളം ഇന്ത്യക്കാര്‍ ഇനിയുമുണ്ട്. ഇവരില്‍ സ്‌പോണ്‍സര്‍ക്ക് 50,000 റിയാല്‍ നല്‍കാനുള്ള മലയാളിയായ അബ്ദുറഹ് മാന്‍ ഷാഹുല്‍ ഹമീദും, വാഹനാപകട കേസില്‍ രണ്ടേകാല്‍ ലക്ഷം റിയാല്‍ വിധിച്ച ആന്ധ്ര സ്വദേശി യത്തം ജീവയും ഉള്‍പ്പെടുന്നു. ജയിലും തര്‍ഹീലും സന്ദര്‍ശിച്ച കോണ്‍സുലേറ്റ് ജെ.എസ്.എ പരസ് മീനയെ നജ്‌റാന്‍ സിസിഡബ്ല്യു അംഗം സലീം ഉപ്പള അനുഗമിച്ചു.

English Summary:

Indians in Saudi Jails to be Repatriated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com