ADVERTISEMENT

ദുബായ് ∙ ഭക്ഷ്യ, കാർഷിക മേഖലയുടെ സുരക്ഷയ്ക്കായി 310 കോടി ഡോളർ സമാഹരിച്ചതായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അൽ മഹൈരി. കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ്28)  'ഭക്ഷണം, കൃഷി, ജലദിനം' ആചരണത്തോടനുബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു അവർ. 

കർഷകരെയും ഭക്ഷ്യ ഉൽപാദകരെയും പിന്തുണയ്ക്കുന്നതിന് 3 വർഷത്തെ ആഗോള പാക്കേജിനും തുടക്കം കുറിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉയർന്ന അപകടസാധ്യത  നേരിടുന്ന ഭക്ഷ്യ-കാർഷിക മേഖലയെ സഹായിക്കുകയാണ് ലക്ഷ്യം. വെല്ലുവിളി നിറഞ്ഞ മരുഭൂമിയിൽ വർഷം മുഴുവനും കൃഷി സാധ്യമാക്കുന്ന സംവിധാനം മന്ത്രി വിശദീകരിച്ചു.

 134 ലോക നേതാക്കളുടെ പിന്തുണയോടെ അവതരിപ്പിച്ച കൃഷി, ഭക്ഷ്യ, കാലാവസ്ഥാ പ്രവർത്തന പ്രഖ്യാപനത്തിൽ ഒപ്പുവച്ച രാജ്യങ്ങളുടെ എണ്ണം 152 ആയി ഉയർന്നു. ഭക്ഷ്യ സംവിധാനങ്ങളുടെ നവീകരണത്തിനായി യുഎഇയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനും തമ്മിൽ 20 കോടി ഡോളറിന്റെ പങ്കാളിത്തവും പ്രഖ്യാപിച്ചു.

English Summary:

COP28: UAE launched Aid package for farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com