ഫോക്കസ് പ്രീമിയർ ലീഗ്: ലയൺസ് മുട്ടം ചാംപ്യന്മാർ
Mail This Article
×
അബുദാബി ∙ ഫോക്കസ് പ്രീമിയർ ലീഗ് ഒന്നാം സീസണിൽ ലയൺസ് മുട്ടം കിരീടം ചൂടി. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഈറ്റ് ആൻഡ് ഡ്രൈവ് എഫ്സി യെ പരാജയപ്പെടുത്തിയാണ് ഒൺലി ഫ്രഷ് ലയൺസ് മുട്ടം, ഫോക്കസ് പ്രീമിയർ ലീഗ് - സിഎംവി ഗോൾഡൻ ജ്വല്ലറി ക്യാഷ് പ്രൈസും ചാംപ്യൻസ് ട്രോഫിയും കരസ്ഥമാക്കിയത്. യുഎഇ യിലെ 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ വാശിയേറിയ ഫൈനൽ നിശ്ചിത സമയത്ത് സമനിലയിൽ അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അന്തിമ വിജയികളെ കണ്ടത്തിയത്.
ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. എ.കെ. നസീൽ, സാദിഖ് , സാജിദ് , അസൈനാർ അൻസാരി, അഷ്റഫ് കീഴുപറമ്പ, അബ്ദുല്ല ചീലിൽ തുടങ്ങിയവർ സംബന്ധിച്ചു.
English Summary:
Focus Premier League: Lions Muttom Champions
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.