സുരേന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കെണ്ടുപോകും
Mail This Article
×
സലാല ∙ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ച കോഴിക്കോട് പയ്യോളി തേലാരി വീട്ടിൽ സുരേന്ദ്രന്റെ മൃതദേഹം നിയമ നടപടികൾ പൂർത്തീകരിച്ച് ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 12 മണിക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം ഏഴ് മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിചേരും. സുരേന്ദ്രന്റെ ചികിത്സയ്ക്കുവേണ്ടി എംബസി കൗൺസിലാർ ഏജന്റ് ഡോ. സനാതനനും ലോകകേരളസഭ അംഗങ്ങളായ പവിത്രൻ കാരായി, ഹേമാ ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ കമ്മിറ്റി രൂപീകരിച്ച് നടപടികൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
ദീർഘകാലം വാലി ഓഫിസിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സലാലയിലെ പ്രമുഖ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ ലോകകേരളസഭ അംഗങ്ങൾ നേതൃത്വം നൽകി.
English Summary:
Surendran's body will be taken home today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.