ഗാസയ്ക്ക് കുടിവെള്ളം: ശുദ്ധജല വിതരണ പ്ലാന്റ് തുറന്ന് യുഎഇ
Mail This Article
×
അബുദാബി ∙ ഗാസയിലേക്കു ശുദ്ധജലം എത്തിക്കുന്നതിന് റഫയ്ക്ക് സമീപം യുഎഇ സ്ഥാപിച്ച ഡീസലൈനേഷൻ പ്ലാന്റ് യുഎന്നിലെ യുഎഇ സ്ഥാനപതി ഡോ. ലാന നുസൈബ ഉദ്ഘാടനം ചെയ്തു.
ഈജിപ്ത് ഭാഗത്ത് മെഡിറ്ററേനിയൻ തീരത്ത് സ്ഥാപിക്കുന്ന 3 പ്ലാന്റുകളിൽ ഒന്നാണ് ഉദ്ഘാടനം ചെയ്ത് കുടിവെള്ളം ലഭ്യമാക്കിയത്. ഗാസയുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായാണ് യുഎഇയുടെ നേതൃത്വത്തിൽ ശുദ്ധജലവിതരണ പ്ലാന്റ് സജ്ജമാക്കിയത്. പുതിയ പ്ലാന്റുകൾ വഴി ദിവസേന 3 ലക്ഷം പേർക്ക് ശുദ്ധജലം എത്തിക്കും. നവംബർ 16ന് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പ്ലാന്റ് നിർമാണം. 3 പ്ലാന്റുകളും പ്രവർത്തനസജ്ജമായാൽ കൂടുതൽ മേഖലകളിലേക്ക് വെള്ളം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. റഫ സന്ദർശിച്ച യുഎൻ രക്ഷാ സമിതി അംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
English Summary:
Drinking Water for Gaza: UAE Opens Fresh Water Supply Plant
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.