ഹുസൈൻ അൽ ഷംസി ചാർട്ടേഡ് അക്കൗണ്ടന്റസിന്റെ നവീകരിച്ച ഓഫിസ് പ്രവർത്തനമാരംഭിച്ചു
Mail This Article
അജ്മാൻ ∙ യുഎഇയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടിങ്, ബിസിനസ് അഡ്വൈസ് സ്ഥാപനമായ ഹുസൈൻ അൽ ഷംസി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ അജ്മാൻ ശാഖയുടെ നവീകരിച്ച ഓഫിസ് പ്രവർത്തനമാരംഭിച്ചു. അജ്മാൻ ഫ്രീ സോണിന് അടുത്തുള്ള സിറ്റി ലൈഫ് അൽ ഖോറിൽ സ്ഥിതി ചെയ്യുന്ന പുതിയ ഓഫീസിന്റെ ഉദ്ഘാടനം ചെയർമാൻ ഹുസൈൻ അൽ ഷംസി നിർവഹിച്ചു. സിഇഒയും ചാർട്ടേർഡ് അക്കൗണ്ടന്റുമായ തങ്കച്ചൻ മണ്ഡപത്തിൽ, ഐപിഎ സംരംഭകർ, ഈ രംഗത്തെ പ്രമുഖ വ്യക്തികൾ, വിവിധ എമിറേറ്റുകളിലെ ഓഫിസ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ സംബന്ധിച്ചു.
അക്കൗണ്ടിങ്, കൺസൾട്ടിങ്, ടാക്സ് അക്കൗണ്ടിങ്, അഡ്വൈസറി, വ്യവസായ ഡ്രൈവിങ് അവലോകനങ്ങൾ, മറ്റ് ചാർട്ടേഡ് അക്കൗണ്ടൻസി സർവീസുകൾ എന്നിവ ഉൾപ്പെടെ വർഷങ്ങളായി യുഎഇയിൽ ഉന്നത നിലവാരമുള്ള സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് ഹുസൈൻ അൽ ഷംസി ചാർട്ടേഡ് അക്കൗണ്ടന്റ്സ്. കഴിഞ്ഞ 35 വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് തങ്കച്ചൻ മണ്ഡപത്തിന്റെ നേതൃത്വത്തിലുള്ളതാണ് യുഎഇയിൽ ഉടനീളം ഉപയോക്താക്കളുള്ള അജ്മാനിലെ ഈ സ്ഥാപനം. പുതിയ ഓഫിസ് പ്രവർത്തനമാരംഭിച്ചതോടെ യുഎഇയിലെ തങ്ങളുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് തങ്കച്ചൻ മണ്ഡപത്തിൽ പറഞ്ഞു. അജ്മാന് പുറമേ ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് മറ്റു ഓഫിസുകൾ ഉള്ളത്.