ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെ സംസ്കാരചടങ്ങുകൾ തുടങ്ങി. രാവിലെ പ്രാദേശിക സമയം ഒൻപതിന് ബിലാൽ ബിൻ റബാഹ് പള്ളിയിൽ മയ്യത്ത് നമസ്കാരം നടന്നു. ബന്ധുക്കൾക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായാണ് ചടങ്ങുകൾ പരിമിതപ്പെടുത്തിയിരിക്കുന്നത്. 

സുലൈബിഖാത്ത് ഖബറിസ്ഥാനിലാണ് അമീറിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഷെയ്ഖ് നവാഫിന്‍റെ വിയോഗത്തിൽ കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ അർധസർക്കാർ ഓഫിസുകൾക്ക് ഇന്ന് മുതൽ മൂന്ന് ദിവസം അവധിയായിരിക്കും. ബുധനാഴ്ച ഔദ്യോഗിക പ്രവൃത്തികൾ പുനരാരംഭിക്കും. ദുഃഖാചാരണത്തിന്‍റെ ഭാഗമായി ദേശീയ പാതകകൾ പകുതി താഴ്ത്തിക്കെട്ടി. യുഎഇ, ഖത്തർ, ഒമാൻ, ഈജിപ്ത് എന്നിവടങ്ങളിലും മൂന്ന് ദിവസം ദുഖാചാരണമാണ്.  പുതിയ അമീർ ഷെയ്ഖ് മിഷാൽ അഹമ്മദ് അൽ ജാബർ അൽ സബയും മറ്റ് രാജകുടുംബാംഗങ്ങളും നാളെയും മറ്റന്നാളും ബയാൻ പാലസിൽ അനുശോചനം സ്വീകരിക്കുമെന്ന് റോയൽ കോർട്ട് പ്രസ്താവനയിലൂടെ അറിയിച്ചു.

English Summary:

The funeral ceremony of Sheikh Nawaf has started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com