ADVERTISEMENT

ദോഹ ∙ ദേശീയ ദിനത്തെ വരവേറ്റ് അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദി. ദേശീയ നിറങ്ങളാൽ അണിഞ്ഞൊരുങ്ങി ഖത്തർ പവിലിയനും. പൊതുജനങ്ങൾക്കായി ഒരുക്കിയത് പാരമ്പര്യ തനിമയിൽ വൈവിധ്യമായ പരിപാടികളും. രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും ചരിത്രവും പാരമ്പര്യവും കോർത്തിണക്കിയുള്ള ദേശീയ ദിനാഘോഷങ്ങൾക്ക് ദിവസങ്ങൾക്ക് മുൻപേ എക്‌സ്‌പോ വേദിയിൽ തുടക്കമിട്ടിരുന്നു. 

ഇന്റർനാഷനൽ സോണിലെ ഖത്തർ പവിലിയനിൽ 3-ഡി മാപ്പിങ് ഷോയാണ് ആകർഷണം. ദേശീയ പതാകയും രാജ്യത്തിന്റെ ചരിത്രവും സാംസ്‌കാരിക പ്രത്യേകതകളുമെല്ലാം ഇതിൽ കാണാം. രാത്രി 7 മുതൽ 9.30 വരെയാണ് 3-ഡി മാപ്പിങ് ഷോ. ദേശീയ ദിനാഘോഷത്തിന്റെ  ഭാഗമായി ഫാമിലി സോണിലെ ആംഫി തിയറ്ററിലുള്ള ഹെറിറ്റേജ് ഹൗസ് ആയ ഹോഷ് അൽ ബെയ്തിലെ കാഴ്ചകൾ ഇന്നു കൂടി കാണാം. സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുള്ള സംഗീത നാടക പരിപാടികളും മറ്റുമാണ് ഇവിടെ നടക്കുന്നത്. രാത്രി 7.30നും 8.30നുമാണ് 2 ഷോകൾ.

English Summary:

Qatar National Day Celebration: Qatar Pavilion at Expo 2023 Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com