ADVERTISEMENT

മസ്‌കത്ത്∙ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് കുവൈത്തിലെത്തി. പുതിയ അമീര്‍ ഷെയ്ഖ് മിഷാല്‍ അൽ അഹമദ് അല്‍ ജാബിര്‍ അല്‍ സ്വബാഹ് സുല്‍ത്താനെ സ്വീകരിച്ചു. ഉപപ്രധാന മന്ത്രി, മന്ത്രിമാര്‍ ഉള്‍പ്പെടെ സുല്‍ത്താനെ അനുഗമിച്ചു. ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സ്വബാഹിന്‍റെ നിര്യാണത്തോടെ ഒമാന് ഏറ്റവും പ്രിയപ്പെട്ട സഹോദരനെയാണ് നഷ്ടമായതെന്ന് രാജ്യം അനുസ്മരിച്ചു. പുതിയ അമീറിനും കുവൈത്ത് ജനതക്കും ആയുരാരോഗ്യത്തിന് സന്തുഷ്ടമായ ഭാവിക്കും സുല്‍ത്താന്‍ ആശംസകള്‍ നേര്‍ന്നു. അതേസമയം, ഒമാനില്‍ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ദുഃഖാചരണം ഇന്ന് അവസാനിക്കും.

English Summary:

Death of Amir of Kuwait: Sultan of Oman reached Kuwait and expressed his condolences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com