ADVERTISEMENT

റാസൽഖൈമ ∙ പുതുവർഷ പുലരിയിൽ വെടിക്കെട്ടിലൂടെ 2 ലോക റെക്കോർഡ് ഭേദിക്കാനൊരുങ്ങി റാസൽഖൈമ. നാലര കിലോമീറ്റർ നീളത്തിൽ 8 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗത്തിലൂടെ പുതുവർഷത്തെ വരവേൽക്കുന്നതോടൊപ്പം ഗിന്നസ് വേൾഡ് റെക്കോർഡ് പുസ്തകത്തിലും ഇടംപിടിക്കുകയാണ് ലക്ഷ്യം. ലോങ്ങസ്റ്റ് സ്ട്രെയ്റ്റ് ലൈൻ ഡ്രോൺ ഡിസ്പ്ലേ, ലോങ്ങസ്റ്റ് ചെയിൻ ഓഫ് അക്വാറ്റിക് ഫ്ലോട്ടിങ് ഫയർ വർക്സ് എന്നീ ഇനങ്ങളിലാണ് റെക്കോർഡ് പ്രകടനം. ആയിരത്തിലേറെ ഡ്രോണുകൾ അണിനരക്കും. 

തുടർച്ചയായി അഞ്ചാമത്തെ വർഷമാണ് ലോകോത്തര വെടിക്കെട്ട് സംഘടിപ്പിക്കുന്നത്. അൽമർജാൻ ഐലൻഡ് മുതൽ അൽഹംറ വില്ലേജ് വരെ നീളത്തിലാണ് വെടിക്കെട്ട്.  31ന് രാത്രി നടക്കുന്ന ആഘോഷപരിപാടികൾ കാണാൻ അര ലക്ഷത്തിലേറെ പേർ റാസൽഖൈമയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാസൽഖൈമ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

ras-al-khaimah-set-to-break-2-world-records-with-fireworks-on-new-year
ഗ്ലോബൽ വില്ലേജ്.

ഗ്ലോബൽ വില്ലേജിൽ പിറക്കും ഒന്നല്ല 7 പുതുവർഷങ്ങൾ
ദുബായ്∙ പുതുവൽസര ആഘോഷത്തിന് അരങ്ങൊരുക്കി ഗ്ലോബൽ വില്ലേജ്. ഒന്നല്ല, 7 തവണ ഗ്ലോബൽ വില്ലേജിൽ പുതുവർഷം പിറക്കും. 7 ടൈം സോണിലെ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാത്രി 8ന് ചൈനയിലെ പുതുവൽസരാഘോഷത്തോടെയാണ് തുടക്കം. പ്രധാന വേദിയിലെ ആഘോഷത്തിനു തിരി തെളിയുമ്പോൾ ചൈനയിൽ അർധരാത്രി ആയിരിക്കും. അടുത്ത ആഘോഷം രാത്രി 9ന് ആണ്. തായ്‌ലൻഡിൽ പുതുവർഷം പിറക്കുമ്പോൾ ഗ്ലോബൽ വില്ലേജിലും ആഘോഷം പൊടിപൊടിക്കും. 10ന് ബംഗ്ലദേശിന്റെ പുതുവൽസര ആഘോഷം. രാത്രി 10.30ന് മാനത്ത് പൂത്തുലയുന്ന വെടിക്കെട്ട് ഇന്ത്യൻ പുതുവൽസരത്തിന്റെ സൂചനയാണ്. 

11ന് പാക്കിസ്ഥാൻ പുതുവൽസരം. രാത്രി 12ന് യുഎഇയുടെ പുതുവൽസരാഘോഷം. ഒരുമണിക്ക് തുർക്കിയുടെ ആഘോഷത്തോടെ പരിപാടികൾക്ക് തിരശീല വീഴും. ഓരോ ആഘോഷത്തിനും വെടിക്കെട്ടും കൗണ്ട് ഡൗണും ഉണ്ടായിരിക്കും. ദിവസവും വൈകിട്ട് 4ന് ഗേറ്റുകൾ തുറക്കും. 24 മുതൽ 30 വരെ രാത്രി ഒന്നുവരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും. 31ന് പുലർച്ചെ 2 വരെയാണ് പ്രവർത്തനം. 31ന് രാത്രി സ്ത്രീകൾക്കും കുടുംബങ്ങൾക്കും വേണ്ടി റിസർവ് ചെയ്തിരിക്കുകയാണ്. 

English Summary:

Ras Al Khaimah set to break 2 world records with fireworks on New Year's Eve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com