ADVERTISEMENT

അബുദാബി ∙ ക്രിസ്മസ് ആഘോഷങ്ങൾക്കും അലങ്കാരങ്ങൾക്കുമുള്ള ഉൽപന്നങ്ങൾക്ക് 50% വരെ വിലക്കുറവുമായി ലുലു ഹൈപ്പർമാർക്കറ്റ്. ക്രിസ്മസ് ട്രീ, ബെൽ, ബോൾ, വർണ ബൾബുകൾ, പുൽക്കൂട്, നക്ഷത്രം തുടങ്ങി അലങ്കാര ഉൽപന്നങ്ങൾക്കാണ് വില കുറച്ചത്. എല്ലാവർക്കും ക്രിസ്മസ് ആഘോഷിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. 28 ദിർഹത്തിന്റെ മെറി ക്രിസ്മസ് എൽഇഡി ലൈറ്റിന് 14 ദിർഹമാക്കി.  

ബെല്ലിന്  10.25 ദിർഹമായിരുന്നത് 7.18 ആക്കി. 47.50 ദിർഹമുണ്ടായിരുന്ന വിവിധ വലുപ്പത്തിലുള്ള വർണപ്പന്തുകൾക്ക് 33.25 ദിർഹമായി. 4 അടി ഉയരമുള്ള ക്രിസ്മസ് ട്രീയുടെ വില 128ൽ നിന്ന് 89 ആയി കുറച്ചു. 5 അടിയുള്ള ട്രീക്ക് 162 ദിർഹത്തിൽനിന്ന് 119 ആയും 200 ദിർഹമുണ്ടായിരുന്ന 6 അടി നീളമുള്ള ട്രീക്ക് 139 ആയും കുറച്ചു. ഇതുപോലെ മറ്റു ഉൽപന്നങ്ങൾക്കും വിലക്കുറവുണ്ടെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

ക്രിസ്മസ് കേക്കുകളുടെ വിപുലമായ ശേഖരവുമുണ്ട്. കേരളത്തിൽനിന്നുള്ള എലൈറ്റ് കേക്കിനു പുറമെ ലുലുവിന്റെ സ്വന്തം കേക്കുകളുടെ വലിയ ശേഖരം കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. 24, 25 തീയതികളിൽ ടർക്കി, താറാവ് തുടങ്ങി നാടൻ നസ്രാണി വിഭവങ്ങളും ലഭിക്കും. ലുലു ശാഖകളിൽ നേരിട്ട് എത്തിയും ഓൺലൈനിലൂടെയും വാങ്ങാം. ഭക്ഷ്യോൽപന്നങ്ങൾക്കും മറ്റും ആകർഷക വിലക്കുറവുമുണ്ടെന്ന് അധികൃതർ അറിയിച്ചു.

English Summary:

Lulu Hypermarket offers up to 50% off Christmas decorations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com