ADVERTISEMENT

ദോഹ ∙ ശൈത്യകാലത്ത് ഖത്തറിന്റെ മരുഭൂമികളിൽ രാജ്യത്തെ ജനങ്ങൾക്കും വിദേശ സഞ്ചാരികൾക്കും മികച്ച ടൂറിസം ആസ്വാദനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തി ഖത്തർ. സീലൈൻ, അൽ ഗരിയ എന്നിവിടങ്ങളിലെ ഫോർ-വീൽ ഡ്രൈവ് ബൈക്കുകൾ വാടകയ്ക്ക് കൊടുക്കുന്ന ഓഫിസുകളിൽ കർശന പരിശോധനകളാണ് ടൂറിസം അധികൃതർ നടത്തിയത്. 

ഇത്തരം ബൈക്കുകൾ മാർഗനിർദേശങ്ങളും നിലവാരവും പാലിക്കുന്നുണ്ടോയെന്ന് അറിയാനാണ് പരിശോധന. ശൈത്യകാലത്തെ വാർഷിക പരിശോധന നഗരസഭ-പരിസ്ഥിതി മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വകുപ്പിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് നടത്തിയത്. ശൈത്യം തുടങ്ങിയതോടെ രാജ്യത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഹയാക്കും ഖത്തർ എന്ന പുതിയ ക്യാംപെയ്‌നും ഖത്തർ ടൂറിസം ആരംഭിച്ചിരുന്നു. 

English Summary:

Qatar Tourism: Inspection campaign at Qatar Centre for Motorcycles (Batabit) in Sealine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com