ADVERTISEMENT

ദുബായ് ∙ വാടക നിരക്ക് കുത്തനെ കൂടുന്ന സാഹചര്യത്തിൽ, പ്രവാസികൾക്ക് താങ്ങാവുന്ന വാടകയ്ക്ക് വീടെടുക്കാൻ സാധിക്കുന്ന മേഖലകളിൽ മുന്നിൽ ദെയ്റ. ഇന്റർനാഷനൽ സിറ്റി, സത്വ, റെംറാം, ദുബായ് സൗത്ത്, ദുബായ് പ്രൊഡക്‌ഷൻ സിറ്റി എന്നിവയാണ് താരതമ്യേന വാടക കുറഞ്ഞ മറ്റു മേഖലകൾ. എമിറേറ്റിലെ സജീവ വ്യാപാര മേഖലയാണ് ദെയ്റ. ഗതാഗതക്കുരുക്കും വീതി കുറഞ്ഞ റോഡുകളും പഴയ കെട്ടിടങ്ങളുമാണ് ഇവിടെ അധികവും. വാടക നിരക്ക് കുറയുന്നതിന്റെ ഒരു കാരണമിതാണ്. പോർട്ട് സായിദ്, പൈതൃകവും പ്രദേശമായ നയിഫ്, റിഖ, അൽബുതീൻ എന്നിവയാണ് ഏറ്റവും ജനസാന്ദ്രത കൂടിയ മേഖലകൾ. ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങളിലേക്ക് താമസം മാറുന്നവരും കൂടുതലാണ്. ജിംനേഷ്യം, നീന്തൽക്കുളം, പാർക്ക് എന്നിവയുള്ള കെട്ടിടങ്ങൾക്കാണ് ഡിമാൻഡ്. താമസം മാറാൻ തണുപ്പുകാലമാണ് പലരും തിരഞ്ഞെടുക്കുന്നത്.

വിവിധ മേഖലകളിലെ വാടക നിരക്ക്
ദെയ്റയിലെ പുതിയ കെട്ടിടങ്ങളിൽ സ്റ്റുഡിയോ ഫ്ലാറ്റിന്  ശരാശരി വാടക 28,000 ദിർഹം. ഒരു ഹാൾ ഉൾക്കൊള്ളുന്ന വൺ ബെഡ് റൂം ഫ്ലാറ്റിന് 46,000, ഹാളും രണ്ട് കിടപ്പുമുറികളുമടങ്ങിയ ഫ്ലാറ്റിന് 65,000, മൂന്ന് കിടപ്പുമുറി ഫ്ലാറ്റിന് പ്രതിവർഷ വാടക 95,000. ഇന്റർനാഷനൽ സിറ്റിയിൽ സ്റ്റുഡിയോ ഫ്ലാറ്റിന്റെ ഇടത്തരം വാടക 23,000, വൺ ബെഡ് റൂം ഫ്ലാറ്റിന് 33,000 ദിർഹം. 48,000 ദിർഹത്തിന് 2 ബെഡ് റൂം ഫ്ലാറ്റും ലഭിക്കും. എന്നാൽ, ഒരു ലക്ഷം ദിർഹം വരെയാണ് 3 ബെഡ് റൂം ഫ്ലാറ്റിന്റെ വാടക.

സത്വയിൽ ഒരു സ്റ്റുഡിയോ ഫ്ലാറ്റ് ലഭിക്കാൻ അരലക്ഷം ദിർഹമാകും.  ഒരു ബെഡ് റൂം ഫ്ലാറ്റിന് ശരാശരി 70,000, രണ്ടുബെഡ് റൂം ഫ്ലാറ്റിന് 90,000 ദിർഹവുമാകും. 3 ബെഡ് റൂമിന്  1.49 ലക്ഷം വരെയാണ് വാർഷിക വാടക. ഖിസൈസിൽ പുതിയ കെട്ടിടങ്ങളിൽ 29,000 ദിർഹത്തിന് സ്റ്റുഡിയോ ഫ്ലാറ്റുണ്ട്. വൺ ബെഡ് റൂം ഫ്ലാറ്റ് 39,000, ടു ബെഡ് റൂം ഫ്ലാറ്റിന് 48,000,  3 ബെഡ് റൂം ഫ്ലാറ്റിന് 60,000 ദിർഹം എന്നിങ്ങനെയാണ് വാടക.

ഒട്ടേറെ പാർപ്പിട ടവറുകളുള്ള റെം റാമിൽ സ്റ്റുഡിയോ ഫ്ലാറ്റ് 34,000 ദിർഹത്തിനാണ് വാടക കരാറുണ്ടാക്കുന്നത്. 47,000, 76,500, 1.15 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം 1,2,3 ബെഡ് റൂം വാടക നിരക്ക്. ദുബായ് പ്രൊഡക്‌ഷൻ സിറ്റിയിലെ ഫ്ലാറ്റുകൾ ആഡംബര പട്ടികയിലായതിനായാൽ സ്റ്റുഡിയോ ഫ്ലാറ്റ് 33,000 ദിർഹം വരും. എന്നാൽ 48,000, 60,000 ,72000 ദിർഹം നിരക്കിൽ 1,2,3 ഫ്ലാറ്റുകൾ ലഭിക്കും. ദുബായ് സൗത്തിലും സ്റ്റുഡിയോ ഫ്ലാറ്റ് വാടക 33,000 ദിർഹമാണ്. വൺ ബെഡ്റൂമിന്  48,000, ടു ബെഡ്റൂമിന് 70,000 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.  3 ബെഡ് റൂമിന് 1.20 ലക്ഷം ദിർഹം നൽകണം.

English Summary:

Deira: Dubai's Rental Hotspot for Every Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com