മദീനയിലെ റൗദയിൽ പ്രവേശിക്കാൻ പെർമിറ്റ് ഇനി വർഷത്തിൽ ഒരു തവണ മാത്രം
Mail This Article
മദീന∙ മദീനയിലെ റൗദയിൽ പ്രവേശിക്കാൻ പെർമിറ്റ് ഇനി വർഷത്തിൽ ഒരു തവണ മാത്രം. പുതുതായി റൗദ സന്ദർശനത്തിനായി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ഒരു വർഷത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്ക് പെർമിറ്റ് ലഭിക്കുന്നില്ല. പുതിയ അപ്ഡേറ്റിൽ ആണ് ഇക്കാര്യം വ്യക്തമാകുന്നത്. 365 ദിവസത്തിനു ശേഷമേ അടുത്ത പെർമിറ്റ് ലഭിക്കൂ എന്നാണ് കാണിക്കുന്നത്. മദീനയിൽ എത്തുന്നവർക്ക് സന്ദർശനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ റൗദ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയത്. പ്രവാചക ഖബറിന്‍റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലമാണ് റൗദ.
കോവിഡ് കാലത്താണ് പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി തുടങ്ങിയത്. നിലവിൽ മദീനയിൽ റൗദ പ്രവേശനത്തിന് മാത്രമാണ് പെർമിറ്റ് ആവശ്യമുള്ളൂ. മദീന ഹറം പള്ളി പ്രവേശനം, നിസ്കാരം, പ്രവാചകന്‍റെ ഖബറിടം സന്ദർശിക്കൽ തുങ്ങിയവക്കൊന്നും തന്നെ ഇപ്പോൾ പെർമിറ്റ് നിർബന്ധമില്ല. ഉംറ ആപ്ലികേഷനായ നസുക് വഴിയാണ് പെർമിറ്റ് എടുക്കേണ്ടത്.