ADVERTISEMENT

ദുബായ് ∙ 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ യുഎഇയിലെത്തി. കോൺസുലർ പ്രവർത്തനങ്ങളുടെ വിലയിരുത്തലിന്റെ ഭാഗമായാണ് സന്ദർശനം. 

ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ ഇതുവരെ എടുത്ത നടപടികൾ വിലയിരുത്തി. ജയിലിൽ കഴിയുന്നവരുടെ മോചനം, പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ, യാത്രാവിലക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ ഉചിതമായ നടപടിയെടുക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ മന്ത്രിയെ സ്വീകരിച്ചു. കോൺസുലേറ്റിലെ ഗാന്ധി പ്രതിമയിൽ മുരളീധരൻ പുഷ്പാർച്ചന നടത്തി. മന്ത്രി ഇന്നു മടങ്ങും.

English Summary:

Union Minister V. Muraleedharan arrived in the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com