സർക്കാർ ജീവനക്കാർക്ക് 15.2 കോടി ദിർഹം ബോണസ് അനുവദിച്ച് ദുബായ് കിരീടാവകാശി
Mail This Article
×
ദുബായ് ∙ സർക്കാർ ജീവനക്കാർക്ക് 15.2 കോടി ദിർഹത്തിന്റെ ബോണസ് അനുവദിച്ചുകൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണിത്.
സർക്കാരിന്റെ മാനവശേഷി വകുപ്പ് നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പെർഫോമൻസ് ബോണസ് നൽകുക. ജോലിയിൽ സ്ഥിരമായി മികവ് പുലർത്താൻ ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനൊപ്പം മാന്യമായ ജീവിതം ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതകൂടിയാണിത്.
English Summary:
Bonus for Government Employees
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.