അബു സമ്ര–സൽവ യാത്ര എളുപ്പമാക്കാൻ ധാരണ
Mail This Article
×
ദോഹ ∙ ഖത്തറിന്റെ അബു സമ്രയ്ക്കും സൗദിയുടെ സൽവയ്ക്കും ഇടയിലുള്ള യാത്രാ നടപടികൾ സുഗമമാക്കുന്നത് സംബന്ധിച്ച കർമ പദ്ധതിയിൽ ഖത്തറും സൗദി അറേബ്യയും ഒപ്പുവെച്ചു. യാത്രാ നടപടികൾ എളുപ്പമാക്കുന്നതിനും അബു സമ്രയുടെയും സൽവയുടെയും അതിർത്തി ഓഫിസുകൾ തമ്മിൽ ഡേറ്റകൾ കൈമാറുന്നതും സംബന്ധിച്ചുള്ളതാണിത്.
ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയുടെ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ സൗദി സന്ദർശനത്തിന്റെ ഭാഗമായാണ് കർമ പദ്ധതിയിൽ ഒപ്പുവെച്ചത്. റിയാദിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് ഖലീഫയുടെയും സൗദി ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുല്ലസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുല്ലസീസ് അൽ സൗദിന്റെയും സാന്നിധ്യത്തിലാണ് ഒപ്പുവെച്ചത്.
English Summary:
Qatar and Saudi signed an action plan to facilitate travel between Abu Samra and Saudi Salwa
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.