ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്‌യുടെ നിര്യാണത്തിൽ കോഴിക്കോട് ഡിസ്ട്രിക് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അനുശോചന യോഗം നടത്തി. ഡിസംബർ 29ന്  ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുശോചന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി അധ്യക്ഷനായിരുന്നു.

അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇന്ത്യ കുവൈത്ത് സൗഹൃദ ബന്ധത്തിന്റെ പാരമ്പര്യമായ അടിത്തറയിലൂന്നിക്കൊണ്ടുള്ള ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബയുടെ സേവനങ്ങളെ കുവൈറ്റിലെ ഇന്ത്യൻ സമൂഹം എന്നെന്നും സ്മരിക്കുമെന്നും അനുശോചന പ്രമേയത്തിൽ പറഞ്ഞു. അസീസ്‌ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തിന്റെ വളർച്ചക്ക് വേണ്ടി ഷെയ്ഖ് നവാഫ് ചെയ്ത സേവനങ്ങളെ വിശദീകരിച്ചുകൊണ്ട് കുവൈത്തിൽ എല്ലാ തുറകളിലും നടപ്പാക്കിയ ഡിജിറ്റലൈസേഷൻ പ്രവാസികൾക്ക് വലിയ ഉപകാരമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗത്തിൽ ഫിറോസ് നാലകത്ത് , മൻസൂർ ആലക്കൽ, പ്രജു ടി.എം, ശ്യാം പ്രസാദ്, തുളസീധരൻ തോട്ടക്കര, സുൾഫിക്കർ എം.പി, ഉബൈദ് ചക്കിട്ടക്കണ്ടി, ഷൌക്കത്ത് ആർ.എൻ, രാമചന്ദ്രൻ പെരിങ്ങൊളം, സന്ധ്യ ഷിജിത്, ലീന റഹ്മാൻ, സമീർ കെ.ടി, റൗഫ് പയ്യോളി, ഹമീദ് പാലേരി, ഷംസീർ വി.എ, ഉമ്മർ എ.സി, ബാബു പൊയിൽ, മുഹമ്മദ് അഷ്‌റഫ്, പ്രത്യുമ്നൻ ,  ജമാലുദ്ദിൻ പത്താറക്കൽ , റജീഷ് സ്രാങ്കിന്റകം, ജയലളിത കൃഷ്ണൻ, രജിത തുളസീധരൻ , അനു സുൽഫി തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി സുബൈർ എം.എം. സ്വാഗതവും സന്തോഷ് പുനത്തിൽ നന്ദിയും പറഞ്ഞു.

English Summary:

KDNA Condolence Meeting on the Death of Sheikh Nawaf Al Ahmad Al Jaber Al Sabah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com