ADVERTISEMENT

ദോഹ ∙ ദീപങ്ങളുടെ വർണശോഭയൊരുക്കിയ മൂന്നാമത് ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സ് ഇന്നു കൂടി ആസ്വദിക്കാം. അൽ മസ്ര പാർക്ക്, കോർണിഷിലെ ടണൽ പ്ലാസ എന്നിവിടങ്ങളിൽ ഈ മാസം 8നാണ് ലൈറ്റ് ഫെസ്റ്റിവൽ ആരംഭിച്ചത്. രാജ്യത്തിന്റെ സംസ്‌കാരവും സമുദ്രയാന പൈതൃകവും കോർത്തിണക്കിയുള്ള മികച്ച ഡിജിറ്റൽ ഇമേജുകളും ഉൾപ്പെടുത്തിയാണ് ലൈറ്റിങ് ഫെസ്റ്റിവൽ നടക്കുന്നത്.   

വൈകുന്നേരങ്ങളിൽ ദീപാലങ്കാരങ്ങളുടെ സവിശേഷത ആസ്വദിക്കാൻ ഒട്ടേറെ പേരാണ് എത്തുന്നത്. ഭൂതകാലത്തിനും വർത്തമാനകാലത്തിനും ഇടയിലെ ഖത്തർ എന്ന തലക്കെട്ടിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. കോർണിഷിലെ ഡാൻസിങ് ഫൗണ്ടൻ, ദോഹ കോർണിഷിനെ തിയറ്റർ പാർക്കിലേക്ക് ബന്ധിപ്പിക്കുന്ന കാൽനടയാത്രക്കാർക്കുള്ള ടണലിലെ പേളിങ് ട്രയൽ എന്നിവിടങ്ങളിലാണ് സമുദ്ര കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. 

പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാലും ഖത്തർ ടൂറിസവും ചേർന്ന് ദോഹ എക്‌സ്‌പോ സംഘാടകരുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ നടത്തുന്നത്. വൈകിട്ട് 5.30 മുതൽ പുലർച്ചെ ഒന്നുവരെയാണ് ലൈറ്റുകളുടെ വർണപ്രപഞ്ചം ആസ്വദിക്കാൻ അവസരം.  

English Summary:

Doha festive lighting today will end today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com