നമ്പർ പ്ലേറ്റ് ലേലം: ദുബായ് ആർടിഎയ്ക്ക് വരുമാനം 5.1 കോടി ദിർഹം
Mail This Article
×
ദുബായ് ∙ വാഹന നമ്പർ പ്ലേറ്റ് ലേലത്തിലൂടെ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) 5.1 കോടി ദിർഹം സമാഹരിച്ചു. എഎ30 എന്ന നമ്പർ പ്ലേറ്റാണ് ഏറ്റവും കൂടിയ തുകയ്ക്ക് (45.4 ലക്ഷം ദിർഹം) ലേലം വിളിച്ചെടുത്തത്. ഒ48 എന്ന നമ്പർ 24.8 ലക്ഷം ദിർഹത്തിനും എഎ555 25.6 ലക്ഷം ദിർഹത്തിനുമാണ് ലേലം ചെയ്തത്. ടി64 24 ലക്ഷം ദിർഹത്തിനും ക്യു66666 16.1 ലക്ഷം ദിർഹത്തിനുമാണ് ലേലം ചെയ്തത്. രണ്ട്, മൂന്ന്, നാല്, അഞ്ച് അക്ക വിഭാഗങ്ങൾ ഉൾപ്പെടെ 90 ഫാൻസി നമ്പർ പ്ലേറ്റുകൾ ലേലം ചെയ്തു.
English Summary:
Dubai Roads and Transport Authority RTA: Dh51 million raised in auction for fancy vehicle number plates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.