ADVERTISEMENT

ദോഹ ∙ പുതുവർഷത്തിൽ കളിയാവേശം വാനോളമുയർത്തി എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. ‘ഹദഫ്’ എന്ന തലക്കെട്ടിലാണ് ഔദ്യോഗിക ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗോൾ എന്നാണ് ഹദഫ് എന്ന അറബിക് പദം അർഥമാക്കുന്നത്. കത്താറ സ്റ്റുഡിയോസും അവേക്കനിങ് മ്യൂസിക്കും ചേർന്നാണ് ഗാനത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. അഭിലാഷം, ഐക്യം, പ്രതിരോധം എന്നിവ ആ ഘോഷിക്കപ്പെടുന്നതാണ് ഗാനം. 

ഗാനത്തിന്റെ ബ്രോഷർ.
ഗാനത്തിന്റെ ബ്രോഷർ.

ദോഹ മെട്രോ, ദോഹ തുറമുഖം എന്നിവിടങ്ങളിലാണ് ഗാനത്തിന്റെ ചിത്രീകരണം. മനോഹരമായ പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി നിരവധി കലാകാരന്മാരും കലാകാരികളുമുണ്ട്. വിഡിയോ ഗാനം രചിച്ചത് ഹെബ ഹമദ ആണ്. ഖത്തരി കലാകാരന്മാരായ ഫഹദ് അൽ ഹജാജിയും കുവൈത്തിന്റെ ഹൂമൂദ് അൽഖുദെറുമാണ് അഭിനയിച്ചതും പാടിയിരിക്കുന്നതും.

English Summary:

Asian Cup Qatar 2023: Official theme song released on Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com