ADVERTISEMENT

ജിദ്ദ ∙ ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ലോക രാജ്യങ്ങളിൽ നിന്നും ആയിരം പേർക്ക് ഉംറക്ക് അവസരമൊരുങ്ങുന്നു. 1000 പേർക്കാണ് ഈ വർഷം ഉംറ കർമം നിർവഹിക്കാൻ അവസരമൊരുങ്ങുക. ഇതിനായി സൽമാൻ രാജാവ് നിർദേശം നൽകി.

ഇസ്​ലാമിക മന്ത്രാലയം നടപ്പാക്കുന്ന കിങ്‌  സൽമാൻ ഹജ്, ഉംറ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വർഷം ഇത്രയും പേർക്ക് രാജാവിന്റെ ആതിഥേയത്വത്തിൽ ഉംറ കർമം നിർവഹിക്കാൻ അവസരമൊരുക്കുന്നത്. പ്രമുഖ പണ്ഡിതരും മതനേതാക്കളും യൂനിവേഴ്സിറ്റി പ്രഫസർമാരും ഇസ്​ലാമിക ലോകത്ത് സ്വാധീനമുള്ള വിശിഷ്ട വ്യക്തികളും അടക്കമുള്ളവർക്കാണ് രാജാവിന്റെ അതിഥികളായി ഉംറ കർമം നിർവഹിക്കാൻ അവസരം ഒരുക്കുകയെന്ന് ഇസ്​ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് പറഞ്ഞു.

English Summary:

Umrah is Being Prepared for Thousands of People from all Over the World as Guests of King Salman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com