വിമാനത്താവളത്തിലെത്തുന്ന കുട്ടികൾക്ക് ഷെയ്ഖ് മുഹമ്മദിന്റെ പുസ്തകം സമ്മാനം
Mail This Article
ദുബായ് ∙ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന കുട്ടികൾക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുസ്തകം സമ്മാനം.
ഷെയ്ഖ് മുഹമ്മദിന്റെ ‘ദ് ജേണി ഫ്രം ദ് ഡെസേർട്ട് ടു ദ് സ്റ്റാഴ്സ്’ പുസ്തകമാണ് നൽകുന്നത്. ഇമിഗ്രേഷൻ പൂർത്തിയാക്കി പുറത്തിറങ്ങി വരുമ്പോൾ ജിഡിആർഎഫ്എ ഉദ്യോഗസ്ഥർ പുസ്തകത്തിന്റെ അറബിക്, ഇംഗ്ലിഷ് പകർപ്പ് സമ്മാനിക്കും. ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന്റെ 16ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പുസ്തക വിതരണം. ദുബായിയുടെ ചരിത്രം വായിക്കാനും ശ്രദ്ധിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശം രക്ഷിതാക്കൾക്കും ഈ പദ്ധതി നൽകുന്നു. ദുബായിയുടെ പുരോഗതി പരിചയപ്പെടുത്തുന്നതിനൊപ്പം പ്രചോദിപ്പിക്കാനും വ്യക്തികൾ എന്ന നിലയിൽ പുതുക്കാനുമുള്ള പ്രോത്സാഹനമാണ് പുസ്തകം നൽകുന്നത്.