എഎഫ്‌സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് ഗ്രൂപ്പ് ഖത്തര്‍ മഞ്ഞപ്പട
Mail This Article
×
ദോഹ ∙ എഎഫ്‌സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് ഗ്രൂപ്പായ ഖത്തര്‍ മഞ്ഞപ്പട ഇന്ത്യന്‍ ഫാന്‍സ് മീറ്റപ്പും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. കൂറ്റൻ ഇന്ത്യന്‍ പതാകയുമേന്തി ബാന്‍ഡിന്റെ അകമ്പടിയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ അണിനിരന്നത്. സമാപന ചടങ്ങില്‍ ലോക കേരളസഭ അംഗവും ഐസിബിഎഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായ അബ്ദുള്‍ റൗഊഫ് കൊണ്ടോട്ടി പങ്കെടുത്തു. ഇതര രാജ്യക്കാര്‍ ഉള്‍പെടെ 32 ടീമുകള്‍ പങ്കെടുത്ത ഷൂട്ടൗട്ട് ടൂര്‍ണമെന്റില്‍ ന്യൂ ടാസ്‌ക് ഖത്തര്‍ വിജയികളായി. ബിന്‍ മഹ്‌മൂദ് എഫ്.സി, ഡൗണ്‍ ടൗണ്‍ എഫ്.സി തുടങ്ങിയവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനിച്ചു. ഖത്തര്‍ മഞ്ഞപ്പടയുടെ മുഴുവന്‍ ഓര്‍ഗനൈസിങ് അംഗങ്ങളും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.