ഉദ്ഘാടനം അടുത്ത മാസം 9ന്; അബുദാബി എയർപോർട്ട് സായിദ് വിമാനത്താവളമാകും
Mail This Article
×
അബുദാബി ∙ ടെർമിനൽ എയുടെ വരവോടെ തലസ്ഥാന വിമാനത്താവളത്തിന്റെ രൂപവും ഭാവവും മാറി. ആധുനിക സൗകര്യങ്ങളോടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷി നേടി.
പുതുക്കിയ വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം 9നു നടക്കും. അന്നു മുതൽ അബുദാബി രാജ്യാന്തര വിമാനത്താവളം സായിദ് രാജ്യാന്തര വിമാനത്താവളമായി അറിയപ്പെടും. പ്രതിവർഷം നാലര കോടി യാത്രക്കാരാണ് ഇവിടെത്തുന്നത്. ഒരേ സമയം പറന്നുയരുന്നത് 79 വിമാനങ്ങൾ. മണിക്കൂറിൽ 11,000 യാത്രക്കാർക്കു വിമാനത്താവളം പ്രയോജനപ്പെടും.
പരിശോധകൾക്ക് ബയോമെട്രിക് സംവിധാനമുള്ളതിനാൽ യാത്രാനടപടികൾ ലളിതമാണ്. ചില്ലറ വിൽപന കേന്ദ്രങ്ങൾക്കും ഭോജനശാലകൾക്കുമായി 35,000 ചതുരശ്ര മീറ്റർ വിസ്തൃതി വിമാനത്താവളത്തിലുണ്ട്. 163 കൗണ്ടറുകളാണ് സജ്ജമാക്കിയത്.
English Summary:
Abu Dhabi airport to be renamed after Sheikh Zayed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.