ADVERTISEMENT

അബുദാബി ∙ ഓളപ്പരപ്പുകളെ വേഗംകൊണ്ട് കീഴടക്കുന്ന പ്രഥമ അബുദാബി സെയിൽ ഗ്രാൻഡ് പ്രീ ഈ മാസം 13, 14 തീയതികളിൽ മിനാ സായിദ് പോർട്ടിൽ നടക്കും. ഉദ്ഘാടന ദിനത്തിൽ ഇംഗ്ലിഷ് പോപ്പ് ഗ്രൂപ്പ് ടേക്ക് ദാറ്റിന്റെ പ്രകടനം പരിപാടിക്ക് ആവേശം പകരും. 

ദ് ബാക്ക് ഫോർ ഗുഡ് ഗായകരായ ഗാരി ബർലോ, ഹൊവാർഡ് ഡോണൾഡ്, മാർക് ഒവൻ എന്നിവരാണ് സെയിൽ ഗ്രാൻഡ് പ്രീ ആരാധകരെ ആവേശത്തിലേറ്റാൻ അബുദാബിയിൽ എത്തുക. ദേശീയ ടീമിനെ പ്രതിനിധീകരിച്ച് പ്രമുഖ കായിക താരങ്ങളും മത്സരത്തിനെത്തും. 

മണിക്കൂറിൽ 100 കിലോമീറ്റർ വേഗം നേടാൻ കഴിയുന്ന എഫ് 50 ബോട്ടുകളാണ് മത്സരത്തിനു ഉപയോഗിക്കുന്നത്. സെയിൽ ഗ്രാൻഡ് പ്രീയുടെ ഗ്ലോബൽ സീരീസ് പാർട്നർ, മുബദല ഇൻവസ്റ്റ്‌മെന്റ് കമ്പനി, അബുദാബി സ്‌പോർട്‌സ് കൗൺസിൽ എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

English Summary:

Mina Zayed Port will host the Abu Dhabi Sail Grand Prix on January 13th and 14th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com