ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകള്‍ക്ക് നിരോധനം
Mail This Article
×
മസ്‌കത്ത് ∙ ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകളും ശീശകളും അനുബന്ധ ഉത്പന്നങ്ങളും നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് വിവിധ ഘട്ടങ്ങളിലായി 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും സി പി എ ചെയര്‍മാന്‍ സാലിം ബിന്‍ അലി അള്‍ ഹകമാനിയുടെ ഉത്തരവില്‍ പറയുന്നു.
ഇലക്ട്രോണിക് സിഗരറ്റുകളും ശീശകളും ഹുക്കകളും അനുബന്ധ ഉത്പന്നങ്ങളും വില്‍പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാല്‍ ആയിരം റിയാല്‍ പിഴ ഈടാക്കും. നേരത്തെ 500 റിയാലാണ് പിഴ ഈടാക്കിയിരുന്നത്. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പ്രതിദിനം 50 റിയാല്‍ വീതവും പിഴയായി അടയ്ക്കണം. ഏറ്റവും ഉയര്‍ന്ന പിഴ തുക 2,000 ഒമാനി റിയാല്‍ ആയിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
English Summary:
Oman bans e-cigarettes
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.