ഒമാൻ ക്രിക്കറ്റ് ലീഗ്: ഫഗൊർ ടീമിന് തുടർച്ചയായ നാലാം ജയം
Mail This Article
മസ്‌കത്ത് ∙ അമിറാത്ത് മുനിസിപാലിറ്റി ഗ്രൗണ്ടിൽ നടന്ന ഒമാൻ ക്രിക്കറ്റ് ലീഗിൽ ഒ സി ടി അമിറാത്തിനെ 44 റൺസിന് തോൽപ്പിച്ച് ഫഗൊർ ടീം ജേതാക്കളായി. ഫഗൊർ നിശ്ചിത 20 ഓവറിൽ 165 റൺസ് എടുത്തു. 57 റൺസ് നേടിയ ക്യാപ്റ്റൻ ജോസഫൈൻ ജോസ് ആണ് ടോപ് സ്‌കോറർ. 45 റൺസെടുത്ത വൈസ് ക്യാപ്റ്റൻ അത്തറും മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ അലി കമ്രാന്റെ പ്രകടനമാണ് ഫഗൊർ ടീമിന് മികച്ച സ്‌കോർ നേടിക്കൊടുത്തത്. അലി പുറത്താകാതെ എട്ട് പന്തിൽ 20 റൺസെടുത്തു. മൂന്ന് വിക്കറ്റു വീഴ്ത്തിയ അബ്ദുല്ല മുഹമ്മദ് അൽ ബലുഷി ഒ സി ടി അമിറാത്ത ടീമിന് വേണ്ടി ബൗളിങ്ങിൽ മികച്ച പ്രകടണം കാഴ്ച്ചവച്ചു.
166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അമിറാത്ത് ടീമിന് ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതോടെ 20 ഓവർ അവസാനിക്കുമ്പോൾ കേവലം 121 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അബ്ദള്ള മുഹമ്മദിന്റെ ഒറ്റയാൾ ചെറുത്തുനിൽപ്പും ഒ സി ടി അമിറാത്ത് ടീമിനെ രക്ഷിക്കാനായില്ല.
54 റൺസെടുത്ത അബ്ദുല്ല ആണ് ടോപ് സ്‌കോറർ. ഫഗൊർ ടീമിന് വേണ്ടി ബൗളിങ്ങിൽ ഫാസിലും (3/18) ഷാഹിദ് അഫ്രിദിയും (2/19) മികച്ച പ്രകടനം പുറത്തെടുത്തു. ജൊസഫൈൻ ജോസ് ആണ് മാൻ ഓഫ് ദി മാച്ച്.