ADVERTISEMENT

അബുദാബി∙ എം.എ യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾക്ക് ആദരവായി ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച കുട്ടികൾക്കുള്ള സൗജന്യ ഹൃദയ സർജറികൾക്ക് അപേക്ഷ ക്ഷണിച്ചു. ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്താനുള്ള ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവിലേക്ക്. ഡോ. ഷംഷീറിന്റെ ഉടമസ്ഥയിലുള്ള വിപിഎസ് ഹെൽത്ത് കെയറാണ് അപേക്ഷ ക്ഷണിച്ചത്. അർഹരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് hope@vpshealth.com എന്ന ഇമെയിലിൽ ആവശ്യമായ മെഡിക്കൽ റിപ്പോർട്ടും അനുബന്ധ രേഖകളും സഹിതം അപെക്ഷിക്കാം. ഡോ. ഷംഷീറിന്റെ ഇന്ത്യയിലെയും യുഎഇയിലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക.

ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ചെയർമാനായ എം.എ. യൂസഫലിയുടെ യു.എ.ഇയിലെ ശ്രദ്ധേയമായ 50 വർഷത്തെ സാന്നിധ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡോ. ഷംഷീർ ഗോൾഡൻ ഹാർട്ട് ഉദ്യമം പ്രഖ്യാപിച്ചിരുന്നത്. കുട്ടികളിലെ ജന്മനാലുള്ള ഹൃദ്രോഗത്തിന്  ശസ്ത്രക്രിയ നടത്താൻ ഭാരിച്ച ചെലവ് വരുന്നതിനാൽ പ്രതിസന്ധി നേരിടുന്ന നിർധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം.

English Summary:

Yusuff Ali 50 Years in UAE: Applications Invited For Free Heart Surgery For Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com