ADVERTISEMENT

റിയാദ് ∙ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠന പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍ ആറാം ഘട്ടം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയില്‍ 100 ശതമാനം മാര്‍ക്കു നേടി അഷ്‌റഫ് പാലേമാട്, സബീറ വേങ്ങര, ഹനാന്‍ മലപ്പുറം എന്നിവര്‍ ഒന്നാം റാങ്ക് നേടി.

അനീന ബാസിം, മുനീറ പി. പി കാരപ്പറമ്പ്, ഉമ്മുസല്‍മ എടക്കര എന്നിവര്‍ക്കാണ് രണ്ടാം റാങ്ക്. ഇല്യാസ് അഹമ്മദ് ദമാം, മുഹമ്മദ് ബഷീര്‍ മണ്ണാര്‍ക്കാട്, ജസീന സുല്‍ഫിക്കര്‍ റിയാദ്, നിഷ അബ്ദുറസാഖ് ജിദ്ദ, സാലിം എ. എ റഹീമ, ഇസ്മായില്‍ അച്ഛനമ്പലം, ഫാത്തിമ ഹുസ്‌ന തുറക്കല്‍ എന്നിവര്‍ മൂന്നാം റാങ്കും നേടി.

മികച്ച മാര്‍ക്ക് നേടി വിജയികളായ റാങ്ക് ജേതാക്കളെ അഭിനന്ദിക്കുന്നതായും പരീക്ഷയെഴുതിയവരുടെ പരിശ്രമങ്ങളെ അനുമോദിക്കുന്നതായും റിയാദ് ഇന്ത്യന്‍ ഇസ്‍ലാഹി പ്രസിഡന്റും ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടറുമായ അബ്ദുല്‍ ഖയ്യൂം ബുസ്താനി, ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ എന്നിവര്‍ അറിയിച്ചു.

ലേണ്‍ ദി ഖുര്‍ആന്‍ പുതിയ പാഠഭാഗം ആരംഭിച്ചു. ജനുവരി അവസാനം പാഠപുസ്തകം പഠിതാക്കള്‍ക്ക് ലഭ്യമാക്കും. ഞായറാഴ്ച ഇന്ത്യന്‍സമയം രാത്രി 8:30ന്  ഓണ്‍ലൈന്‍ വഴിയും ക്ലാസ് ഒരുക്കിയിട്ടുണ്ട്. ജേതാക്കള്‍ക്കുളള ക്യാഷ് അവാര്‍ഡുകളും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും 2024ല്‍ നടക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തില്‍ വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

(വാർത്ത ∙ നസ്‌റുദ്ദീന്‍ വി ജെ)

English Summary:

Learn the Qur'an Result Declared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com