ഉമ്മുൽഖുവൈന്‍ ഭരണാധികാരിയുടെ മകൻ വിവാഹിതനായി; രാജകീയ വിവാഹത്തിൽ പങ്കെടുത്ത് ഷെയ്ഖ് മുഹമ്മദ്
Mail This Article
ദുബായ് ∙ രാജകീയ വിവാഹ ചടങ്ങിൽ പങ്കെടുത്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈന്‍ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ മകൻ ഷെയ്ഖ് അബ്ദുല്ല ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ വിവാഹ ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്.
അജ്മാൻ കിരീടാവകാശിയായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ മകളാണ് വധു. നവദമ്പതികൾക്ക് ദുബായ് ഭരണാധികാരി ആശംസകൾ നേരുകയും സന്തോഷകരമായ ജീവിതം ആശംസിക്കുകയും ചെയ്തു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പം വിവാഹത്തിൽ പങ്കെടുത്തു.