ADVERTISEMENT

ദുബായ് ∙ മെഹസൂസ് നറുക്കെടുപ്പ് താൽക്കാലികമായി നിർത്തുകയാണെന്ന് കമ്യൂണിക്കേഷൻ വിഭാഗം മേധാവി സൂസൻ കാസി പറഞ്ഞു. രാജ്യത്തെ ലോട്ടറി നിയമങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കാനുള്ള അനുമതിക്കായി അപേക്ഷ നൽകി. മെഹസൂസിന്റെ ഇതുവരെയുള്ള പ്രവർത്തന പാരമ്പര്യം ലൈസൻസ് ലഭിക്കാൻ സഹായകരമാകുമെന്നും സൂസൻ പറഞ്ഞു. 

ചൂതാട്ട നിയന്ത്രണ നിയമ പ്രകാരം ജനുവരി മുതൽ രാജ്യത്തെ ഓൺലൈൻ ലോട്ടറികൾ നിരോധിച്ചിരുന്നു. മെഹസൂസിന്റെ ഓഫിസ് തുടർന്നും പ്രവർത്തിക്കുമെന്നും ജീവനക്കാരെ ഒഴിവാക്കില്ലെന്നും അവർ പറഞ്ഞു. ലൈസൻസ് അനുവദിച്ചാൽ ഓൺലൈൻ ലോട്ടറിയുമായി മുൻപോട്ടു പോകും. അല്ലാത്ത പക്ഷം, കമ്പനിക്ക് പ്ലാൻ ബി, സി, ഡി എന്നിവയുണ്ടെന്നും അവർ പറഞ്ഞു.

കഴിഞ്ഞ 3 വർഷത്തിനിടെ 66 കോടീശ്വരന്മാരെയാണ് മെഹസൂസ് സൃഷ്ടിച്ചത്. 50 കോടി ദിർഹം 20 ലക്ഷം വിജയികൾക്കായി വിതരണം ചെയ്തു. സാമൂഹിക പ്രതിബദ്ധതാ പദ്ധതി വഴി 10,000 സാധുക്കൾക്ക് സഹായം എത്തിച്ചു. കഴിഞ്ഞ വർഷത്തെ അവസാന നറുക്കെടുപ്പിലെ വിജയികളെ മെഹസൂസ് പ്രഖ്യാപിച്ചു. 2 കോടി ദിർഹത്തിന്റെ സമ്മാനത്തിന് ഇന്ത്യയിൽ നിന്നുള്ള സിനോബിയയും (67) യുക്രെയ്ൻ സ്വദേശി സെർഹി (33) എന്നിവരാണ് അർഹരായത്. ഇരുവർക്കും ഓരോ കോടി ദിർഹം വീതം സമ്മാനമായി ലഭിക്കും.

English Summary:

Mahzooz to pause raffle draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com