മുഹമ്മദ് ജമാൽ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
Mail This Article
മസ്‌കത്ത് ∙ മസ്‌കത്ത് കെ എം സി സി അൽ ഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ഡബ്ല്യു എം ഒ ജനറൽ സെക്രട്ടറിയുമായിരുന്ന എം എ മുഹമ്മദ് ജമാൽ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. അൽ ഖുവൈർ കെ എം സി സി ആക്ടിങ് പ്രസിഡന്റ് അബ്ദുൽ കരീം പേരാമ്പ്രയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സലാല കെ എം സി സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എ കെ കെ തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
കേന്ദ്ര കമ്മറ്റി സെക്രട്ടറി ബി എസ് ഷാജഹാൻ പഴയങ്ങാടി, എക്‌സിക്യൂട്ടീവ് അംഗം മജീദ് ടി പി, പി ശിഹാബ് പേരാമ്പ്ര, ഫിറോസ് ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു. നിരവധി പ്രവർത്തകർ പങ്കെടുത്തു. ശഫീക് ജിഫ്രി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വാഹിദ് മാള സ്വാഗതവും സമദ് മച്ചിയത്ത് നന്ദിയും രേഖപ്പെടുത്തി.