ADVERTISEMENT

റിയാദ് ∙ സൗദിയിൽ ആയിരം ഇലക്ട്രിക് കാർ ചാർജിങ്‌ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഓട്ടോമോട്ടീവ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് കൂടുതൽ ചാർജിങ്‌  കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെയും പങ്കാളിത്തത്തോടെയാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുക.

2030ഓടെ രാജ്യത്ത് ആയിരം ഫാസ്റ്റ് ചാർജിങ്‌ സൈറ്റുകൾ സ്ഥാപിക്കുന്നതിന് കമ്പനി ധാരണയിലെത്തി. പദ്ധതി ഇലക്ട്രിക് കാർ വിപണിയെ പ്രോൽസാഹിപ്പിക്കുന്നതിനും ഉപഭോക്താക്കളെ ഇലക്ട്രിക് കാറുകളിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും സഹായിക്കുമെന്ന് കമ്പനി സി.ഇ.ഒ മുഹമ്മദ് കസാസ് പറഞ്ഞു. കമ്പനിയുടെ ആദ്യ കേന്ദ്രം റിയാദിൽ പ്രവർത്തനമാരംഭിച്ചു.

English Summary:

Thousand Electric Car Charging Stations Will Be Established In Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com