ബഹ്‌റൈനിൽ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളാക്കാൻ നിർദേശം; ഇനി പ്രവൃത്തിദിനം നാലര ദിവസം?
Mail This Article
×
മനാമ ∙ ബഹ്‌റൈനിലെ നിലവിലെ വാരാന്ത്യ അവധികളായ വെള്ളി, ശനി ദിവസങ്ങൾ മാറ്റി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റാൻ പാർലമെന്റ് അംഗങ്ങൾ ശുപാർശ ചെയ്തു. വെള്ളിയാഴ്ചകൾ പകുതി പ്രവൃത്തി ദിനമാക്കാനും വാരാന്ത്യ അവധി ശനി, ഞായർ ആക്കാൻ അഞ്ച് പാർലമെന്റ് അംഗങ്ങളാണ് നിർദേശിച്ചിട്ടുള്ളത്.
യുഎഇ, മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ഈ ഒരു രീതി തന്നെ നിലവിൽ വന്നു കഴിഞ്ഞു. ബഹ്‌റൈനിൽ നാലര ദിവസം പ്രവൃത്തി ദിനമാക്കാനാണ് നിർദേശം. ഇത് പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം അവലോകനത്തിനായി നിയമനിർമ്മാണ, നിയമകാര്യ സമിതിക്ക് കൈമാറി. ശനി, ഞായർ അവധി ആകുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിനും വ്യാപാര ഇടപാടുകളും കൂടുതൽ ഗുണകരമാകുമെന്നുമാണ് എംപി മാരുടെ വിലയിരുത്തൽ.
English Summary:
Members of Parliament Recommended that the Current Weekend Holidays in Bahrain be Changed to Saturday and Sunday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.