ADVERTISEMENT

ദുബായ് ∙ പുതിയ സാലിക്ക് ഗേറ്റിനു പുറമെ, ദുബായ് മാളിലെ പാർക്കിങ്ങിനും ഫീസ് ഈടാക്കും. മാളിനുള്ളിൽ കയറുന്ന വാഹനങ്ങളുടെ  നമ്പർ സ്കാൻ ചെയ്തു തിരികെ ഇറങ്ങുമ്പോൾ പാർക്കിങ് ഫീസ് സാലിക്ക് അക്കൗണ്ടിൽ നിന്ന് കുറയ്ക്കുന്ന രീതിയിലാണ് ക്രമീകരണം. 

പാർക്കിങ് ഫീസ് ഈ വർഷം അവസാനപാദം ഈടാക്കി തുടങ്ങും. ഈ വർഷം വരുമാന വർധനയ്ക്കു സഹായകരമാകുന്ന ആർടിഎയുടെ രണ്ടു സുപ്രധാന തീരുമാനങ്ങളാണിത്. 13000ൽ അധികം വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന ദുബായ് മാളിൽ പാർക്കിങ് ഫീസ് ഇടാക്കുന്നതുവഴി വരുമാനം വർധിക്കും. പാർക്കിങ് തുക മാൾ ഉടമകളായ ഇമാർ തീരുമാനിക്കും.

English Summary:

Salik to roll out paid parking at Dubai Mall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com