ADVERTISEMENT

അബുദാബി ∙ മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി അബുദാബി. ആരോഗ്യ വകുപ്പിന്റെ സൈറ്റിൽ സനദ്കോം പോർട്ടൽ വഴി അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ഉടൻ കൈമാറും. കൂടാതെ കബറടക്കത്തിനു വേണ്ട നടപടികൾ പൂർത്തിയാക്കാൻ കബർസ്ഥാനിലേക്കും നിർദേശം നൽകും. പരീക്ഷണാർഥം യുഎഇ പൗരന്മാർക്കായി അബുദാബിയിൽ ആരംഭിക്കുന്ന സേവനം വിജയിച്ചാൽ എല്ലാ രാജ്യക്കാർക്കും ലഭ്യമാക്കി യുഎഇയിൽ ഉടനീളം വ്യാപിപ്പിക്കും. 

കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്നവർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിവിധ ഓഫിസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എമിറേറ്റിലെ 7 സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഡിജിറ്റലായി ഏകീകരിച്ചാണ് നടപടികൾ ലഘൂകരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ ഒരു പ്രതിനിധിയെ നിയോഗിക്കും. മരണ സർട്ടിഫിക്കറ്റ് നേടൽ, സംസ്‌കാരത്തിനുള്ള ക്രമീകരണം,  പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ ഇടപാടുകൾ പൂർത്തിയാക്കാൻ ഈ പ്രതിനിധി കുടുംബങ്ങളെ സഹായിക്കും

English Summary:

Abu Dhabi introduced new online system for death certificate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com