ADVERTISEMENT

ദുബായ് ∙ സർക്കാർ ജീവനക്കാരുടെ സന്തോഷ സൂചികയിൽ ദുബായ് എമിഗ്രേഷഷന് ഒന്നാം സ്ഥാനം. 95.17% ആണ് സന്തോഷ സൂചിക. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂമാണ് സന്തോഷസൂചികാ ഫലം പ്രഖ്യാപിച്ചത്. ജീവനക്കാർക്കായി പ്രത്യേക അനുമോദന യോഗം നടത്തി. ജനങ്ങളുടെ സന്തോഷ നിരക്കിൽ 93.6% നേടി ജിഡിആർഎഫ്എ മികവു കാട്ടി. പ്രവർത്തന സാഹചര്യം, ജോലിഭാരം, വേതനം, ഗ്രൂപ്പ് ഡൈനാമിക്സ് തുടങ്ങിയ ഘടകങ്ങൾ ചേർന്നാണ് സന്തോഷ സൂചിക കണക്കാക്കുന്നത്. ദുബായ് സർക്കാരിന്റെ സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം 93 ശതമാനം ഉപഭോക്ത്യ സന്തോഷ സൂചിക നേ‍ടി.

English Summary:

Dubai Emigration department ranks highest in employee happiness index for 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com