ADVERTISEMENT

ദുബായ് ∙ യൂണിയൻ കോപ് 2023-ൽ കൈകാര്യം ചെയ്തത് 444,539 പർച്ചേസ് ഓർഡറുകൾ ആണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം യൂണിയൻ കോപ് സ്മാർട്ട് ആപ്പിൽ നിരവധി പുതിയ റജിസ്ട്രേഷനുകൾ നടന്നു. 341,000 ആണ് ആകെ റജിസ്ട്രേഷനുകൾ. വിവിധ ഇലക്ട്രോണിക് ഡിവൈസുകളിൽ 556000 തവണ ആപ്പ് ഡൗൺലോഡ് ചെയ്യപ്പെട്ടു. ദിവസേന വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും 1218 ഓർഡറുകൾ യൂണിയൻ കോപ് കൈകാര്യം ചെയ്യുന്നുണ്ട്. 90 പ്രൊമോഷനൽ ക്യാംപയിനുകളും കോ ഓപ്പറേറ്റീവ് പുതുതായി തുടങ്ങി. 45 മിനിറ്റ് ഡെലിവറിയും ഇതിൽപ്പെടുന്നു.

ക്ലിക് ആൻഡ് കളക്ട് സേവനവും ഉപയോക്താക്കൾക്ക് ഉപയോഗിക്കാം. ഓൺലൈനായി ഓർഡർ ചെയ്ത ശേഷം കോ ഓപ്പറേറ്റീവിന്റെ ബ്രാഞ്ചുകളിൽ നിന്ന് സാധനങ്ങൾ എടുക്കാനുള്ള സംവിധാനമാണിത്. ദുബായിക്ക് പുറത്തും ഓൺലൈൻ പർച്ചേസുകളുടെ ഡെലിവറി ഇപ്പോൾ ലഭ്യമാണ്. നിരവധി പ്രയോജനങ്ങൾ സ്മാർട്ട് ആപ്പ് ഉപയോഗിക്കുന്നതിലൂടെയുണ്ട്. സ്റ്റോറുകളിൽ ലഭ്യമല്ലാത്ത ഉൽപ്പന്നങ്ങൾ ഓൺലൈനായി വാങ്ങാം, 90% വരെ കിഴിവ് നേടാം എന്നിവയാണ് പ്രധാന സൗകര്യങ്ങൾ. ആഴ്ച്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്നതിനാൽ ഉപയോക്താക്കൾക്ക് മികച്ച സേവനവും യൂണിയൻ കോപ് ഉറപ്പുവരുത്തുന്നു.

English Summary:

Union Cop Handled 444,539 Purchase Orders in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com