ഏഷ്യൻ കപ്പ്: പബ്ലിക് ബസുകളിലെ യാത്രക്കാർ 13 ലക്ഷം കടന്നു
Mail This Article
ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പിനിടെ രാജ്യത്തിന്റെ പബ്ലിക് ബസുകളിൽ യാത്ര ചെയ്തത് 13,65,659 പേർ.
പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ (കർവ) പബ്ലിക് ബസുകളിലും ഏഷ്യൻ കപ്പ് ടൂർണമെന്റ് ഷട്ടിൽ ബസുകളിലുമായി ജനുവരി 12 മുതൽ 23 വരെ യാത്ര ചെയ്തവരുടെ കണക്കാണിത്. 900 ബസുകളാണ് ഏഷ്യൻ കപ്പ് ആരാധകർക്ക് മാത്രമായി സർവീസ് നടത്തുന്നത്.
ഏഷ്യൻ കപ്പ് കാണാൻ വിദേശങ്ങളിൽ നിന്നെത്തിയവരും രാജ്യത്തെ താമസക്കാരും ഭൂരിഭാഗം പേരും ടൂർണമെന്റ് വേദികളിലേക്കും ആഘോഷ പരിപാടികളിലേക്കും പൊതുഗതാഗത സൗകര്യങ്ങളായ കർവ ബസ്, ദോഹ മെട്രോ, ലുസെയ്ൽ ട്രാം എന്നിവയാണ് കൂടുതലും ഉപയോഗിക്കുന്നത്.
ദോഹ മെട്രോയിലും ലുസെയ്ൽ ട്രാമിലുമായി ജനുവരി 12 മുതൽ 21 വരെ 21,64,211 പേരാണ് യാത്ര ചെയ്തത്.
പ്രീ-ക്വാർട്ടർ 28 മുതൽ
ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പിന്റെ റൗണ്ട്-16 മത്സരങ്ങളുടെ ടിക്കറ്റുകൾ വാങ്ങാം : ആരാധകർക്ക് ടിക്കറ്റുകൾ https://asiancup2023.qa/en/tickets എന്ന വെബ്‌സൈറ്റിൽ നിന്ന് വാങ്ങാം. ജനുവരി 12ന് ആരംഭിച്ച ഏഷ്യൻ കപ്പിന്റെ ആവേശകരമായ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് അവസാനിക്കും. 2 ദിവസത്തെ വിശ്രമത്തിന് ശേഷം 28 മുതൽ പ്രീ-ക്വാർട്ടർ മത്സരങ്ങൾ തുടങ്ങും. ഫെബ്രുവരി 10നാണ് ഫൈനൽ.
ഇന്നത്തെ മത്സരങ്ങൾ
∙ ജോർദാൻ-ബഹ്‌റൈൻ : ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം, ഉച്ചയ്ക്ക് 2.30.
∙ കൊറിയ-മലേഷ്യ : അൽ ജനൗബ് സ്റ്റേഡിയം, ഉച്ചയ്ക്ക് 2.30
∙ സൗദി -തായ്‌ലന്റ് : എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം, വൈകിട്ട് 6.00.
∙ കിർഗിസ്- ഒമാൻ : അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം, വൈകിട്ട് 6.00.