ADVERTISEMENT

റിയാദ് ∙ മുസ്​ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്കു മാത്രമായി റിയാദിൽ മദ്യവിൽപന ശാല തുറക്കുന്നു. മുസ്‍ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്കു ഡിപ്ലോമാറ്റിക് പാർസൽ വഴി മദ്യം കൊണ്ടുവരാനും ഉപയോഗിക്കാനും ഉണ്ടായിരുന്ന അനുമതി ദുരുപയോഗം ചെയ്തതിനെ തുടർന്ന് ഈ മാസം 22 മുതൽ സൗദി അറേബ്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ തുറക്കുന്ന പുതിയ കേന്ദ്രത്തിലൂടെ അവർക്ക് നിയന്ത്രിത അളവിൽ മദ്യം ലഭ്യമാക്കുന്നത്. 

മൊബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്ത മുസ്​ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്ക് വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് ക്ലിയറൻസ് ലഭിച്ചാൽ മാസാന്ത ക്വാട്ട അനുസരിച്ച് ആവശ്യപ്പെടുന്ന മദ്യം എത്തിച്ചുകൊടുക്കും. ഈ കേന്ദ്രത്തിൽ നേരിട്ടെത്തി മദ്യപിക്കാനോ മദ്യം വാങ്ങാനോ സാധിക്കില്ല. നയതന്ത്ര തപാൽ വഴിയുണ്ടായിരുന്ന മദ്യ ഇറക്കുമതി അനുമതിയിലൂടെ അളവിൽ കൂടുതൽ മദ്യം എത്തിച്ച് കരിഞ്ചന്തയിൽ ലഭ്യമാക്കിയതാണ് കർശന നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത് എന്നാണ് സൂചന. 

പൊതുജനങ്ങൾക്ക് ഈ കേന്ദ്രത്തിൽനിന്ന് മദ്യം വാങ്ങാനാകില്ല. ഇസ്‍ലാമിൽ മദ്യപാനം നിഷിദ്ധമാണ്. നിയമം ലംഘിച്ച് മദ്യപിച്ചാൽ സൗദിയിൽ തടവ്, പിഴ, ചാട്ടവാറടി, നാടുകടത്തൽ തുടങ്ങിയ ശിക്ഷയുണ്ട്.

English Summary:

Saudi Arabia to provide restricted quantities of alcohol to diplomats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com