ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് സ്വന്തമായി കെട്ടിടം വരുന്നു
Mail This Article
×
ജിദ്ദ ∙ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് സ്വന്തമായി കെട്ടിടം. നിർമാണം ഈ വർഷം ആരംഭിക്കുമെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. ഇതുമായി ബന്ധപ്പെട്ട നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും താമസിയാതെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മദീന റോഡിനു സമീപം തുർക്കി കോൺസുലേറ്റിനടുത്തായാണ് പുതിയ കെട്ടിട സമുച്ചയം ഉയരുക.
ഓഡിറ്റോറിയം ഉൾപ്പടെ വിപുലമായ സൗകര്യം ഇവിടെ ഒരുക്കും. ഇന്ത്യൻ സമൂഹത്തിന്റെ ദീർഘകാലമായുള്ള ആഗ്രഹമാണ് സഫലീകരിക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Jeddah Indian Consulate has Own Building
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.