ADVERTISEMENT

ദുബായ്∙ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കു സ്ഥിരതാമസാവകാശം ലഭ്യമാക്കുന്നതിനുള്ള ചട്ടങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കുവൈത്ത്. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിങ് ആഭ്യന്തര മന്ത്രി ഫഹദ് അൽ യൂസഫ് എന്നിവർ പുറപ്പെടുവിച്ച പുനരവലോകനത്തിൽ, പ്രവാസികളുടെ താമസ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കുള്ളിലെ വ്യവസ്ഥകളാണ് പരിഷ്ക്കരിച്ചിരിക്കുന്നത്.

പുതുക്കിയ ആർട്ടിക്കിൾ 29 പ്രകാരം, ആശ്രിത അല്ലെങ്കിൽ ഫാമിലി വീസയ്ക്ക് (പുതുതായി വരുന്നവർക്ക്) അപേക്ഷിക്കുന്നതിന് 80 കുവൈത്ത് ദിനാറിൽ കുറയാത്ത പ്രതിമാസ ശമ്പളം, യൂണിവേഴ്സിറ്റി ബിരുദം, മികച്ച തൊഴിൽ എന്നിവ ആവശ്യമായിരുന്നു. അതേസമയം, പുതിയ പരിഷ്കരാത്തിലൂടെ ചില പ്രഫഷനുകളെ  ഡിഗ്രി വേണമെന്ന നിബന്ധനയിൽ നിന്നും  നിലവിൽ ഒഴിവാക്കിയിട്ടുണ്ട്.  കുവൈത്തിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന, കുവൈത്തിൽ അല്ലെങ്കിൽ വിദേശത്ത് ജനിച്ച വ്യക്തികളെ (0-5 വയസ്സ്) , ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സിന്‍റെ ഡയറക്ടർ ജനറലിന്‍റെ അംഗീകാരത്തിന് വിധേയമായി, ശമ്പള നിബന്ധനയിൽ നിന്ന് ഒഴിവാക്കി. 

 ആർട്ടിക്കിൾ 30 പ്രകാരം യൂണിവേഴ്സിറ്റി ബിരുദ ആവശ്യകതയിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രഫഷനുകളിൽ ഇവ ഉൾപ്പെടുന്നു:

∙ ഗവൺമെന്‍റ് മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, വിദഗ്ധർ, നിയമ ഗവേഷകർ.

∙ ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ള മെഡിക്കൽ പ്രഫഷനലുകൾ.

∙ യൂണിവേഴ്സിറ്റി, കോളേജ്, ഉയർന്ന ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാർ.

∙  ′സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ, വൈസ് പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ ലബോറട്ടറി അറ്റൻഡന്‍റുകൾ.

∙സർവകലാശാലകളിലെ സാമ്പത്തിക ഉപദേഷ്ടാക്കൾ.

∙ എൻജിനീയർമാർ.

∙സർക്കാർ ഏജൻസികളിലെയും സ്വകാര്യ സർവ്വകലാശാലകളിലെയും ലൈബ്രേറിയൻമാർ.

∙ നഴ്സുമാർ, പാരാമെഡിക്കുകൾ, മെഡിക്കൽ ടെക്നീഷ്യൻമാർ, സാമൂഹിക സേവന പ്രവർത്തകർ എന്നിവരുൾപ്പെടെയുള്ള ആരോഗ്യ മന്ത്രാലയം ജീവനക്കാർ.

∙സർക്കാർ മേഖലയിലെ സാമൂഹിക പ്രവർത്തകരും മനഃശാസ്ത്രജ്ഞരും.

∙ പത്രപ്രവർത്തകർ, മാധ്യമ വിദഗ്ധർ, ലേഖകർ.

∙ഫെഡറേഷനുകളിലും ക്ലബ്ബുകളിലും കായിക പരിശീലകരും അത്ലീറ്റുകളും.

∙പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്‍റുമാരും.

∙ശ്മശാന തയ്യാറെടുപ്പുകൾക്കും സേവനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന പ്രഫഷണലുകൾ.

English Summary:

Kuwait eases family visa rules: 14 professions exempt from university degree requirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com