ബഹിരാകാശ പര്യവേഷണത്തിന് പുതുതലമുറ ഷാർജയും നാസയും തമ്മിൽ ചർച്ച
Mail This Article
ഷാർജ ∙ ഭാവിയിലെ ബഹിരാകാശ പര്യവേഷണത്തിന് പുതുതലമുറയെ സജ്ജമാക്കുന്നതു സംബന്ധിച്ച് സഹകരണം ഷാർജയും നാസയും ചർച്ച നടത്തി. ഷാർജ അക്കാദമി ഫോർ അസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. അബുദാബിയിലെ യുഎസ് എംബസി, ദുബായിലെ കോൺസുലേറ്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
ജ്യോതിശാസ്ത്രത്തിലും ബഹിരാകാശ ശാസ്ത്രത്തിലും ദേശീയ, രാജ്യാന്തര സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തമാക്കും. ഷാർജ സാറ്റ്-1 ഉപഗ്രഹ വിക്ഷേപണത്തെക്കുറിച്ചും പുതുതായി വികസിപ്പിച്ച ഷാർജ പ്ലാനറ്റോറിയത്തെക്കുറിച്ചും അധികൃതർ വിശദീകരിച്ചു. ചർച്ചയിൽ അമേരിക്കൻ യൂണിവേഴ്സിറ്റി ഷാർജ ചാൻസലർ പ്രഫ. ഹാമിദ് അൽ നഈമി, യുഎസ് മിഷൻ പബ്ലിക് അഫയേഴ്‌സ് ഓഫിസർ ദലേയ ഉദ്ദീൻ, ഗേറ്റ്‌വേ പ്രോഗ്രാം മാനേജർ സീൻ ഫുള്ളർ, ബഹിരാകാശ വിദഗ്ധൻ യൂസഫ് ഫാറൂഖ് എന്നിവർ പങ്കെടുത്തു.