ADVERTISEMENT

ദുബായ് ∙ പൊതുഗതാഗത യാത്ര അടിമുടി സ്മാർട്ടാക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നോൽ കാർഡ് ഡിജിറ്റലാക്കുന്നു. നോൽ കാർഡിനു പകരം ടിക്കറ്റിങ് മെഷീനിലേക്ക് നോക്കിയാലും (ഫേഷ്യൽ റെക്കഗ്നിഷൻ) സ്മാർട്ട് ഫോണോ സ്മാർട്ട് വാച്ചോ കാണിച്ചാലും കവാടം തുറക്കും വിധമാണ് നോൽ കാർഡ് നവീകരിക്കുന്നത്. മെട്രോ, ട്രാം, ബസ്, ടാക്സി എന്നിവയിലെല്ലാം ഇതു ഉപയോഗിക്കാം. സ്മാർട്ട് ചാനലുകൾ വഴിയുള്ള യാത്രാ ആസൂത്രണം, ബുക്കിങ്, പ്രീ-പേയ്‌മെന്റ്, കുടുംബ, ഗ്രൂപ്പ് ടിക്കറ്റ് തുടങ്ങി ഒട്ടേറെ സവിശേഷതകൾ പുതിയ സംവിധാനത്തിൽ ഉണ്ടായിരിക്കും.

സെൻട്രൽ വോലറ്റ് അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിങ് സംവിധാനത്തിലേക്കു മാറ്റി കാർഡ്/കാഷ് രഹിത സ്മാർട്ട് യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ആർടിഎ 35 കോടി ദിർഹത്തിന്റെ കരാർ ഒപ്പിട്ടു. അക്കൗണ്ട് ബാലൻസ്, യാത്ര ചെയ്തതിന്റെ വിവരങ്ങൾ, ഒരു യാത്രയ്ക്കുള്ള ടിക്കറ്റ് തുക, നിരക്ക് കണക്കുകൂട്ടൽ തുടങ്ങിയ കാര്യങ്ങൾ യാത്രക്കാരനു തന്നെ നേരിട്ട് അറിയാവുന്ന സൗകര്യ പുതിയ സംവിധാനം ഉണ്ടാകുമെന്ന് ആർടിഎ  ചെയർമാൻ മത്തർ അൽ തായർ വിശദീകരിച്ചു. ഒരാളുടെ പേരിലുള്ള എല്ലാ കാർഡുകളും വ്യക്തിഗത അക്കൗണ്ടിലേക്കു ചേർക്കാമെന്നതിനാൽ സുരക്ഷ ഉറപ്പാക്കാനാകും. ദുബായിൽ മെട്രോ സേവനം ആരംഭിച്ച 2009 സെപ്റ്റംബർ 9ന് അവതരിപ്പിച്ച നോൽ കാർഡ് ഇതുവരെ 3 കോടി കാർഡുകൾ വിതരണം ചെയ്തു.

English Summary:

Dubai Roads and Transport Authority (RTA) Digitizes Nol Card to Smarten Public Transport Travel.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com