മോഷണ ശ്രമത്തിനിടെ കൊലപാതകം; സൗദിയിൽ നാലു പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
Mail This Article
×
റിയാദ് ∙ മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തിയെന്ന കേസിൽ സൗദിയിൽ നാലു പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. സുഡാൻ പൗരനായ അല്‍ഹാദി ഹമദ് ഫദ്‌ലുല്ലയെ കൊന്ന എത്യോപ്യക്കാരായ അലി അബ്ദുല്ല, നഖസ് ബുര്‍ഹ, ശാബര്‍ ശന്‍ബ, അഫതം ഹഖൂസ് എന്നിവരെയാണ് റിയാദില്‍ വധശിക്ഷക്കിരയാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സുഡാനിയെ വടി കൊണ്ടടിക്കുകയും നിരവധി തവണ കുത്തുകയും ചെയ്ത ഇവര്‍ കൈകാലുകള്‍ കെട്ടുകയും സമീപത്തുള്ളവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും തട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ആക്രമണത്തിൽ പരുക്കേറ്റ സുഡാനി മരിച്ചു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച ഇവര്‍ക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
English Summary:
Four Expatriates were Executed in Saudi Arabia for Murder During a Robbery Attempt
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.