ADVERTISEMENT

റിയാദ് ∙ അസുഖത്തെ തുടർന്ന് ജോലിയിൽ തുടരാൻ കഴിയാതിരുന്ന പ്രവാസി മലയാളി വനിത സുമനസുകളുടെ കാരുണ്യത്താൽ നാടണഞ്ഞു. കേളി കുടുംബവേദിയുടെ ഇടപെടലിലാണ് കൊച്ചി സ്വദേശിനി ബിജി നാടണഞ്ഞത്. ഏഴുമാസം മുമ്പാണ് നഴ്‌സിങ്‌ ജോലിക്കായി മാൻപവർ കമ്പനിയുടെ വീസയിൽ ബിജി ദമാമിൽ എത്തിയത്. ആദ്യ മൂന്ന് മാസം ദാമിൽ ജോലി ചെയ്യുകയും തുടർന്ന് അൽഖർജ് യൂണിറ്റിലേക്ക് മാറുകയുമായിരുന്നു. ഒരു മാസത്തെ ജോലിക്ക് ശേഷം ശാരീരിക അസ്വസ്ഥതകൾ കാരണം കൃത്യമായി ജോലിക്ക് ഹാജരാകാൻ കഴിയാതെയായി. തുടർച്ചയായി അവധി എടുക്കുന്നതിനാൽ കമ്പനി മെഡിക്കൽ ആനുകൂല്യങ്ങൾ പോലും നൽകാതിരിക്കുകയും ശമ്പളം ലഭിക്കാത്തതിനാൽ ഭക്ഷണത്തിനും, മരുന്നിനും ബുദ്ധിമുട്ടുന്ന അവസ്ഥയിലും ആയതിനെ തുടർന്നാണ് സുഹൃത്തുക്കൾ മുഖേന കേളി കുടുംബവേദിയുമായി ബന്ധപ്പെടുന്നത്.

കുടുംബവേദി വിഷയത്തിൽ ഇടപെടുകയും എംബസിയിൽ വിവരങ്ങൾ ധരിപ്പിച്ചശേഷം കമ്പനിയുമായി സംസാരിക്കുകയും ചെയ്തു. രണ്ടു വർഷത്തെ തൊഴിൽ കരാർ പൂർത്തിയാക്കാത്തതിനാൽ കമ്പനിക്ക് ചിലവായ സാമ്പത്തികം നൽകണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കുടുംബവേദി പ്രവർത്തകർ ആവശ്യമായ ചികിത്സാ സൗകര്യങ്ങളും ഭക്ഷണത്തിനുള്ള ഏർപ്പാടുകളും ചെയ്തു നൽകി. 

ഇതിനിടയിലും കമ്പനിയുമായി നിരന്തരം സംസാരിക്കുകയും നാട്ടിലെ അവസ്ഥയും അസുഖത്തിന്റെ ഗൗരവവും കമ്പനിയെ ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ എക്സിറ്റ് നൽകാമെന്നും ടിക്കറ്റും മറ്റുചിലവുകളും സ്വയം വഹിക്കണമെന്നും അറിയിച്ചു. കമ്പനിയിൽ നിന്നും എക്സിറ്റ് അടിച്ചു വാങ്ങുകയും ടിക്കറ്റ് കുടുംബവേദി നൽകുകയും ചെയ്യുകയായിരുന്നു.

English Summary:

Keli Kudumbavedi helped Malayali woman in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com